Episódios

  • 500 സ്ത്രീകൾക്കൊപ്പം രാജാവ് പാർത്ത പാറക്കൊട്ടാരം
    Jan 30 2026

    തട്ടുതട്ടായി തയാറാക്കിയ പൂന്തോട്ടങ്ങൾ, കുളങ്ങൾ, ഫൗണ്ടനുകൾ, കണ്ണാടിഭിത്തി, ജലധാരകൾ എന്നിവയെല്ലാമടങ്ങിയ ഒരു ആഢംബരക്കോട്ടയായിരുന്നു സിഗിരിയ. ലോകമെമ്പാടുമുള്ള 500 അതിസുന്ദരികളെ കശ്യപൻ സിഗിരിയയിലെത്തിച്ചു. അവരെ തന്റെ വിനോദത്തിനായി അവിടെ പാർപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ തന്റെ വിനോദക്കൊട്ടാരമാക്കി കശ്യപൻ സിഗിരിയയെ മാറ്റി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Sigiriya rock fortress is an ancient Sri Lankan marvel built by King Kashyapa after he seized the throne through a bloody coup. He transformed the site into a luxurious pleasure palace, but his reign ended in suicide when his exiled brother returned for revenge. Discover the fascinating history of Sigiriya, Sri Lanka's ancient rock fortress built by King Kashyapa in the 5th century. Uncover the story of betrayal, patricide, and how this UNESCO World Heritage Site was transformed into a lavish pleasure palace before its builder's tragic end.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    4 minutos
  • ഐൻസ്റ്റൈൻ എന്ന അദ്ഭുതം
    Jan 26 2026

    ഐൻസ്റ്റൈനോളം ആഘോഷിക്കപ്പെട്ട ഒരു ആധുനിക ശാസ്ത്രജ്ഞൻ വേറെയില്ലെന്നു പറയാം. ലോകശാസ്ത്ര സിംഹാസനത്തിലേക്കുള്ള ആ വളർച്ച അത്ര സുഗമമമായിരുന്നില്ല.ഒരു മഹാശാസ്ത്രജ്ഞനു പോലും ലോകം കാത്തുവച്ചത് കഠിനമായ ഒരു യാത്രയാണ്. യാത്ര കഠിനമെങ്കിലും അതൊരിക്കലും ചെയ്യാതിരിക്കരുതെന്ന സന്ദേശമാണ് ഐൻസ്റ്റൈൻ സ്വന്തം ജീവിതത്തിലൂടെ വരച്ചുകാട്ടിയത്. അദ്ദേഹം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നും അതുതന്നെ.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Albert Einstein's life story is a powerful testament to perseverance, detailing his journey through early academic struggles, poverty, and professional rejection. His eventual rise to become one of the world's most celebrated scientists illustrates the message that even a difficult journey is worth undertaking. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    5 minutos
  • ബിംബിസാരന്റെ ലിഖിതങ്ങളാൽ സന്ന്യാസിയായി മാറിയ ഗാന്ധാര രാജാവ്
    Jan 23 2026

    പ്രാചീന ഇന്ത്യയുടെ തിലകക്കുറിയായിരുന്നു മഗധ. ഹര്യാങ്ക രാജവംശത്തിലെ ബിംബിസാരനായിരുന്നു അക്കാലത്ത് മഗധ ഭരിച്ചിരുന്നത്. ഒരിക്കൽ വിദൂരദിശയിൽ പടിഞ്ഞാറുള്ള ഗാന്ധാരദേശത്തുനിന്ന് ഒരുകൂട്ടം വ്യാപാരികൾ അദ്ദേഹത്തെ കാണാനെത്തി. ബിംബിസാരൻ അവരോട് കുശലമന്വേഷിച്ചു. അവരുടെ രാജാവാരെന്നും ചോദിച്ചു. പുഷ്കരസരിൻ അഥവാ പുക്കുസാതി എന്ന രാജനാണു ഗാന്ധാര ഭരിക്കുന്നതെന്നായിരുന്നു വ്യാപാരികളുടെ ഉത്തരം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The story of King Pukkusati of Gandhara details his profound spiritual transformation from a righteous ruler into an ascetic. This change was sparked by a message on Buddhist philosophy from his unseen friend, King Bimbisara, culminating in a meeting with Sri Buddha himself. Explore the tale of King Pukkusati of Gandhara, who renounced his throne to become an ascetic after a letter from Bimbisara introduced him to the teachings of Sri Buddha.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    8 minutos
  • പുതുവർഷം എങ്ങനെ ആരംഭിക്കാം?
    Jan 19 2026

    പുതുവർഷം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ പരിമിതമായ സമയത്തെക്കുറിച്ചുള്ള ഗൗരവമേറിയ ഓർമപ്പെടുത്തലാണ്. ഓരോ വർഷവും കടന്നുപോകുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം, കഴിഞ്ഞ വർഷത്തേക്കാൾ മികച്ചൊരു മനുഷ്യനാണോ ഞാൻ ഇന്ന്? കൂടുതൽ വിവേകമുള്ളവരും, കൂടുതൽ സ്നേഹമുള്ളവരും, കൂടുതൽ ആനന്ദമുള്ളവരുമായി മാറിയിട്ടുണ്ടോ?. ഇല്ലെങ്കിൽ നിങ്ങളുടെ സമയം പാഴായിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru's New Year wisdom encourages us to see time as a limited resource and to live consciously rather than making empty resolutions. The key is to take charge of our inner happiness and reinvent ourselves, shedding the past to embrace life fully. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    9 minutos
  • കണ്ണന്റെ വായിൽ യശോദ‌ കണ്ട പ്രപഞ്ചസത്യങ്ങൾ
    Jan 16 2026

    കൃഷ്ണന്റെ ചെറിയ കുട്ടിയായിരുന്നൊരു കാലം. കുസൃതിയുടെ ആൾരൂപമായിരുന്നു കണ്ണൻ.വികൃതികൾ കാട്ടാനും കള്ളത്തരം പറയാനും യാതൊരു മടിയുമില്ലായിരുന്നു കുട്ടിക്ക്. ഒരിക്കൽ ഇടയബാലൻമാർ യശോദാമ്മയെ ഒരു കാര്യം അറിയിച്ചു. കണ്ണൻ മണ്ണുവാരിത്തിന്നിരിക്കുന്നു. അതു തങ്ങൾ കണ്ടു. ഇതുകേട്ട യശോദയ്ക്ക് ദേഷ്യവും പേടിയും ഒരുമിച്ചുവന്നു. മണ്ണുതിന്നു വല്ല രോഗവും കുട്ടിക്കു വരുമോയെന്ന ആശങ്കയോടെ യശോദ കണ്ണനരികിലേക്ക് ഓടിയെത്തി. യാതൊരു ഭാവഭേദവുമില്ലാതെ കളിച്ചുചിരിച്ചിരിക്കുകയാണ് ശ്രീകൃഷ്ണൻ. നീ മണ്ണുതിന്നോടാ എന്ന് യശോദ ചോദിച്ചുഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Yashoda saw the universe in Krishna's mouth, a divine spectacle that revealed his true form as the lord of all worlds. This incident, prompted by Kannan eating mud, is a beloved tale of motherly love and divine illusion. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    4 minutos
  • ദാരിദ്ര്യക്കടൽ നീന്തിയ ഒരേയൊരു രാജാവ്
    Jan 12 2026

    ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കായികയിനമാണ് ഫുട്ബോൾ. ഓരോ ഫുട്ബോൾ കളിയും ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ലക്ഷ്യമെന്ന ഗോൾ തേടിയുള്ള ഓട്ടം. അതിനിടയിൽ വരുന്ന പ്രതിസന്ധികൾ. സുഗമമായി ഒറ്റയടിക്ക് ലക്ഷ്യം നേടാനാകില്ല. കുറേയേറെ മുന്നോട്ടു നീങ്ങിയും പിന്നെ പിന്നോട്ടിറങ്ങിയും തട്ടിയും വീണും ഇടയ്ക്കു നിന്നും ശിക്ഷകൾ ഏറ്റുവാങ്ങിയുമൊക്കെയാണ് ആ പോക്ക്. നയവും നാട്യങ്ങളും തന്ത്രങ്ങളുമൊക്കെ സന്നിവേശിപ്പിച്ചുള്ള ഈ യാത്രയിൽ ഒടുവിൽ ഗോൾ നേടുന്നതോടെ ആരവം മുഴങ്ങുന്നു. ഫുട്ബോളിലെ ഏറ്റവും മഹത്തായ കളിക്കാരൻ ആരെന്ന ചോദ്യം നീണ്ടകാലമായി ഉയരുന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Pele's life story is a powerful testament to how a boy from the favelas of Brazil overcame extreme poverty to become the undisputed king of football. His journey teaches us the value of perseverance and the importance of never forgetting one's roots. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    4 minutos
  • ദുർഗിമായ്ക്ക് ഭക്ഷണം കൊണ്ടുവന്ന ശ്രീകൃഷ്ണൻ
    Jan 9 2026

    ശ്രീകൃഷ്ണനോട് മാതൃസഹജമായ സ്നേഹമായിരുന്നു ദുർഗി മായ്ക്ക്. എല്ലാ ദിവസവും അവർ ആ വിഗ്രഹത്തെ കുളിപ്പിച്ചു. ഭക്ഷണം അർപ്പിച്ചു. താരാട്ട് പാടി. ചിലപ്പോഴൊക്കെ വഴക്കുപറഞ്ഞു. നാട്ടുകാർ ഇതിന്റെ പേരിൽ ദുർഗി മായെ കളിയാക്കിയിരുന്നു. ഭക്തി കൂടി ദുർഗി മായ്ക്ക് സ്വബോധം നഷ്ടപ്പെട്ടെന്നൊക്കെ അവർ പറഞ്ഞു. പക്ഷേ ദുർഗി മാ ഇതിനൊന്നും ചെവികൊടുത്തില്ല. ശ്രീകൃഷ്ണൻ അവരെ സംബന്ധിച്ച് അവരുടെ കുഞ്ഞായിരുന്നു. വരുമാനം കുറവായിരുന്നെങ്കിലും കൃഷ്ണനുള്ള അർച്ചനകൾ അവർ ഒരിക്കലും മുടക്കിയില്ല. ഗോപാലൻ ഒരിക്കലും പട്ടിണിയിരിക്കരുതെന്ന് അവർക്ക് നിർബന്ധമായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Weekly predictions in Malayalam by Sajeev Shastharam . Each prediction offers insights into various aspects of life, including career, finances, relationships, health, and more. Numerology 2026 focuses on the influence of the Sun, promising confidence, recognition, and financial gains. Individuals born on the 1st, 10th, 19th, or 28th of any month are especially favored, experiencing career advancements and business opportunities.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    4 minutos
  • പുതിയ തുടക്കത്തിലല്ല, യാത്രയിലാണു കാര്യം
    Jan 5 2026

    നല്ല കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കുന്നതിനു പുതുവർഷമൊരു അവസരമാണെങ്കിൽ അതും നല്ലതു തന്നെ. എന്നാൽ പുതുവർഷത്തിലെ പല തുടക്കങ്ങളും പുത്തനച്ചി പുരപ്പുറം തൂക്കും എന്ന ചൊല്ലുപോലെയാണ്. കുറച്ചുകാലമൊക്കെ ഉത്സാഹമൊക്കെയുണ്ടാകും. അതു കഴിഞ്ഞാൽ തോണി വീണ്ടും കടവിൽ തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Struggling with your New Year resolutions? Learn the importance of perseverance and focus to achieve your goals. Discover why mastering one path leads to true success, unlike wavering between many. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    3 minutos